ഐപിഎല്‍ കാഴ്ചക്കാരില്‍ വന്‍ കുറവ്

single-img
12 April 2012

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാണുന്ന ടെലിവിഷന്‍ പ്രേക്ഷകരുടെ കാര്യത്തില്‍ ഗണ്യമായ കുറവ്. കളി കാണാന്‍ മൈതാനത്ത് ആളുണെ്ടങ്കിലും 2011-നെ അപേക്ഷിച്ച് ടെലിവിഷനില്‍ കിളികാണുന്നവരുടെ എണ്ണത്തില്‍ വളരെയധികം കുറവുണ്ടായതായി സര്‍വേ. ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ടാമിന്റെ കണക്കനുസരിച്ച് ആദ്യ ആറു മത്സരങ്ങളെടുത്താല്‍ 90 ലക്ഷം പേരാണ് ടെലിവിഷനില്‍ ഐപിഎല്‍ വീക്ഷിച്ചത്. കഴിഞ്ഞ സീസണില്‍ ഇത് ഒരു കോടിയിലേറെയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കുറവുണ്ടാകുന്നത്. ഇന്ത്യ ലോകകപ്പ് നേടിയ ശേഷം ഇന്ത്യയില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റില്‍ വന്‍ പ്രേക്ഷകരുണ്ടാകുമെന്നായിരുന്നു ബിസിസിഐയും സംഘാടകരും കരുതിയത്. ചാനലിന് പരസ്യം നല്‍കുന്ന കാര്യത്തില്‍ വന്‍കിട കമ്പനികളും വിമുഖത കാണിക്കുന്നതായാണ് റിപ്പോര്‍ട്ട്.