ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ

single-img
12 April 2012

സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. വിവാദ വ്യവഹാരി ടി.ജി.നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. നന്ദകുമാറിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത്.