മാവോയിസ്റ്റുകള്‍ സൈനിക കെട്ടിടം ആക്രമിച്ചു; രണ്ടു സ്ത്രീകള്‍ മരിച്ചു

single-img
12 April 2012

ഛത്തീസ്ഗഡ് സായുധ സേനാ വ്യൂഹത്തിന്റെ കെട്ടിടത്തിനു നേര്‍ക്ക് മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. കോടേശ്വരി(55), മകള്‍ സുബ്ബ റാവു(25)എന്നിവരാണു മരിച്ചത്. ഇരുവരും ആന്ധ്രപ്രദേശിലെ കൊനവരം സ്വദേശികളാണ്. ബസ്താറില്‍ വനം മന്ത്രി വിക്രം ഉസേന്തിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കാന്‍കറിലെ നിര്‍മാണത്തിലിരുന്ന പാലവും മാവോയിസ്റ്റുകള്‍ തകര്‍ത്തു. അമ്പതോളം സായുധരായ മാവോയിസ്റ്റുകളാണ് അക്രമം അഴിച്ചുവിട്ടത്.