മന്ത്രിസഭായോഗത്തില്‍ നിന്ന് ആര്യാടന്‍ വിട്ടു നിന്നു

single-img
12 April 2012

മന്ത്രിസഭാ വികസനത്തിനുശേഷം നടന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ നിന്ന് ആര്യാടന്‍ മുഹമ്മദ് വിട്ടു നിന്നു. ഇന്നത്തെ മന്ത്രിസഭായോഗം വെറും ചടങ്ങ് മാത്രമാണെന്ന് തന്റെ സാന്നിധ്യം ചിലര്‍ക്ക് അശുഭകരമാകുമെന്നതിനാലാണ് വിട്ടു നില്‍ക്കുന്നതെന്നു ആര്യാടന്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിലുള്ള പ്രതിഷേധം കെപിസിസി യോഗത്തില്‍ അറിയിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.