വോളിബോള്‍ പരിശീലനത്തിന്‌ പെണ്‍കുട്ടികളെ തേടുന്നു

single-img
11 April 2012

കോഴിക്കോട്‌ സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ വോളിബോള്‍ പരിശീലനത്തിന്‌ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നു. 170 സെ.മി നീളവും 14 നും 18 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. മുന്‍പരിചയമില്ലാത്തവര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പ്രായം തെളിയിക്കുന്ന രേഖകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌, റേഷന്‍ കാര്‍ഡിന്റെ കോപ്പി, രണ്ട്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവ സഹിതം ഏപ്രില്‍ 12 ന്‌ ഒന്‍പത്‌ മണിക്ക്‌ കോഴിക്കോട്‌ സായ്‌ സെന്ററില്‍ ഹാജറാകണം.