യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം : റിക്ക്‌ സാന്റോറം പിന്മാറി

single-img
11 April 2012

വാഷിംഗ്ഡൺ  : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും പെന്‍സില്‍വാനിയ മുന്‍ സെനറ്റര്‍ റിക് സാന്‍റോറോം പിന്‍മാറി. എതിര്‍ സ്ഥാനാര്‍ഥി മിറ്റ് റൂംനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു സാന്‍റോറം പിന്‍മാറ്റം പ്രഖ്യാപിച്ചത്. ഇദ്ദേഹം പിന്‍മാറിയതോടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാനുള്ള മിറ്റ് റൂംനിയുടെ സാധ്യത ഏറുകയാണ്. സ്ഥാനർഥിയായി മത്സരിക്കാൻ ഇനി താൻ ഇല്ലെന്നും  രാഷ്ട്രീയ രംഗത്തു നിന്നുള്ള താത്കാലിക വിടവാങ്ങല്‍ കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.