സസ്യ സര്‍വസ്വം പാര്‍ക്ക്‌ നശിക്കുന്നു

single-img
11 April 2012

പരിചരണത്തിന്‌ ആവശ്യമായ സംവിധാനങ്ങളില്ലാതെയും ഫണ്ട്‌ ലഭിക്കാത്തതിനാലും ചാലിയത്തെ ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ സസ്യ സര്‍വസ്വം പാര്‍ക്ക്‌ നശിക്കുന്നു.

വനം വനുപ്പിന്റെ ചാലിയത്തെ തടിഡിപ്പോയോടനുബന്ധിച്ചുള്ള പത്ത്‌ ഏക്കര്‍ സ്ഥലത്താണ്‌ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌. ഉദ്‌ഘാടനം കഴിഞ്ഞ്‌ 19 മാസം പിന്നിട്ടിട്ടും പദ്ധതി കൊണ്ട്‌ ഉദ്ദേശിച്ചിരുന്ന മുഴുവന്‍ കാര്യങ്ങളും നടപ്പാക്കാനായിട്ടില്ല. ഫണ്ടിന്റെ കുറവാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സമായി നില്‍ക്കുന്നത്‌