അനൂപും അലിയും സത്യപ്രതിജ്ഞ ചെയ്തു

single-img
11 April 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് – ജേക്കബിലെ അനൂപ് ജേക്കബും മുസ്‌ലിംലീഗിന്റെ മഞ്ഞളാംകുഴി അലിയും മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്തു.. ഇന്ന് രാവിലെ രാജ്ഭവനില്‍ സജ്ജീകരിച്ച പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ നടന്നത്..

മുസ്ലീംലീഗിന്റെ പുതിയ മന്ത്രിയായ മഞ്ഞളാംകുഴി അലിക്ക് നഗര വികസനവും ന്യൂനപക്ഷ ക്ഷേമ വും വകുപ്പുകള്‍ ലഭിക്കും. അനൂപിന്റെ വകുപ്പിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വകുപ്പ് ഏതായിരിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞില്ല. ഇന്നു സത്യപ്രതിജ്ഞയ്ക്കുശേഷം ചേരുന്ന മന്ത്രിസഭായോഗത്തില്‍തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഇന്നുതന്നെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങും. അനൂപിന് ടി.എം. ജേക്കബ് വഹിച്ചിരുന്ന ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു തന്നെ ലഭിക്കുമെന്നാണു സൂചന.

ഇതിനിടെ കേരള കോണ്‍ഗ്രസിന്റെ രാജ്യ സഭാസ്ഥാനാര്‍ഥി ജോയി ഏബ്രഹാം ആകുമെന്നാണു സൂചന. കേരള കോണ്‍ഗ്രസ് – ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള യുഡിഎഫിനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഗണേഷ്‌കുമാറും പാര്‍ട്ടി നേതൃത്വവുമായി ബുധനാഴ്ച ചര്‍ച്ച നടത്തും. പാര്‍ട്ടി നേതൃത്വത്തിനുകൂടി സ്വീകാര്യമായ തീരുമാനമുണ്ടാകുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.