മഞ്ഞളാംകുഴി അലി മന്ത്രിയാകും

single-img
11 April 2012

മുസ്ലീം ലീഗിന്റെ അഞ്ചാംമന്ത്രിയായി മഞ്ഞളാംകുഴി അലി സ്ഥാനമേറ്റേയ്ക്കും. എന്നാല്‍ മുസ്ലീം ലീഗിന്റെ  കീഴിലുള്ള വിദ്യാഭ്യാസവകുപ്പോ പൊതുമരാമത്ത് വകുപ്പോ ഇതിലേതെങ്കിലുമൊന്ന്  വിട്ടുകൊടുക്കേണ്ടിവരുമെന്നും സൂചനകള്‍ ഉണ്ട്.

നാളെ അനൂപ് ജേക്കബിന്റെസത്യപ്രതിജ്ഞയ്‌ക്കൊപ്പം മഞ്ഞളാം കുഴി അലിയുടെ  സത്യപ്രതിജ്ഞയും നടക്കുമെന്നും പറയുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റ് ലീഗിന് അഞ്ചാംമന്ത്രി നല്‍കേണ്ട എന്ന് തീരുമാനിച്ചെങ്കിലും ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവിശ്യത്തില്‍ നിന്ന് വ്യതിചലിക്കാത്തതാണ്  ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണമായത്.