ജോയ് ഏബ്രഹാം കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി

single-img
11 April 2012

ജോയ് ഏബ്രഹാം കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് മുന്‍ എംഎല്‍എ കൂടിയായ ജോയ് ഏബ്രഹാം. രാജ്യസഭയിലേക്കുള്ള യുഡിഎഫിന്റെ രണ്ടു സീറ്റുകളിലൊന്ന് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു. രണ്ടാമത്തെ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കും.