ഗണേഷ് കുമാറിനെതിരെ നിയമനടപടിയുമായി പിള്ള

single-img
11 April 2012

കൊല്ലം: മന്ത്രി ഗണേഷ്കുമാറിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം  നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നു  പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു.യു.ഡി. എഫ് യോഗത്തിൽ നിന്നും ഗണേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ഉമ്മൻ ചാണ്ടിയും രമേഷ് ചെന്നിത്തലയും കൂടി സംരക്ഷിക്കുകയാണ് ചെയ്തത്.ഈ തീരുമാനം ജനാധിപത്യ വിരുദ്ദവും ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി കേസെടുക്കണമെന്നും പിള്ള പറഞ്ഞു.ഇതിൽ പ്രധിഷേധിച്ച് ബുധനാഴ്ച്ച നടക്കുന്ന യു.ഡി.എഫ് യോഗം പിള്ള ബഹിഷ്കരിക്കുമെന്നും സൂചനയുണ്ട്.