‘നിർമല’ യിലെ നായിക ബേബി ജോസഫ് അന്തരിച്ചു.

single-img
11 April 2012

കൊച്ചി: ആദ്യകാല മലയാള ചിത്രമായ ‘നിര്‍മല’യിലെ നായികയും ദക്ഷിണേന്ത്യന്‍ സിനിമയിലെ ആദ്യ താരദമ്പതികളിലൊരാളുമായ കലൂര്‍ ചര്‍ച്ച്‌ റോഡ്‌ പുത്തനങ്ങാടി വീട്ടില്‍ ബേബി ജോസഫ്‌ (88) അന്തരിച്ചു. സംസകാരം വ്യാഴാഴ്ച്ച 10നു സെന്റ് മേരീസ് ബസലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.ഇന്നലെ വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.1944 -ൽ മലയാളിയായ പി.വി.കൃഷ്ണയ്യർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നിർമല’.ഇതിൽ ഭര്‍ത്താവ്‌ ജോസഫ്‌ ചെറിയാനായിരുന്നു നായകന്‍. ആദ്യമായി പിന്നണിഗാനം ഉള്‍പ്പെടുത്തിയതും ഈ സിനിമയില്‍ ആയിരുന്നു.കൊച്ചിക്കാരനായ ജോസഫ്‌ മുണ്ടപ്പിള്ളിയുടെ നോവലിനെ ആസ്‌പദമാക്കി നിര്‍മിച്ച സിനിമയിലേക്ക്‌ നായികയെ അന്വേഷിച്ചു നടന്ന അണിയറ പ്രവര്‍ത്തകര്‍ ജോസഫ്‌ ചെറിയാന്റെ വീട്ടില്‍വച്ചാണ്‌ ബേബി ജോസഫിനെ കണ്ടുമുട്ടുന്നതും സിനിമയിലേയ്ക്ക് ക്ഷണിക്കുന്നതും.എന്നാല്‍ ‘നിര്‍മല’യ്‌ക്കു ശേഷം ഇരുവരും ചലച്ചിത്രരംഗം വിടുകയും ചെയ്തു.