അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ നാളെയെന്നു സൂചന

single-img
11 April 2012

കൊച്ചി: അനൂപ് ജേക്കബ്ബിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് സൂചന ലഭിച്ചതായി കേരള കോണ്‍ഗ്രസ് (ജെ) അധ്യക്ഷന്‍ ജോണി നെല്ലൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  അതിനിടെ, മഞ്ഞിളാംകുഴി അലിയും ഡല്‍ഹിയില്‍ നിന്നും കേന്ദ്രമന്ത്രി ഇ.അഹമ്മദും ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും. മുഖ്യമന്ത്രിയുമായി ലീഗ്‌ നേതാക്കളും ചര്‍ച്ച നടത്തും. അനൂപിന്റെ മന്ത്രിസ്‌ഥാനം പ്രഖ്യാപിക്കുന്നതിനു മുന്‍പ്‌ ലീഗുമായി സമവായമുണ്ടാക്കാനാണ്‌ മുഖ്യമന്ത്രിയുടെ ശ്രമം.