അഫ്രീൻ യാത്രയായി

single-img
11 April 2012

ബംഗുളുരു:പിതാവിന്റെ ക്രൂരപീഡനത്തിനു ഇരയായി ബംഗളൂരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് അഫ്രീന്‍ ഈ നശിച്ച ലോകത്തിൽ നിന്നും യാത്രയായി.. ഹൃദയ സ്തംഭനമാണ് മരണകാരണം എന്നു ആശുപത്രി അധികൃതയര്‍ അറിയിച്ചു.ഇന്നലെ രാത്രി 12 മണിയോടെ യായിരുന്നു മരണം.ആൺകുഞ്ഞിനെ കിട്ടാത്തതിൽ അമർഷം പൂണ്ട പിതാവ് (ഒമർ ഫാറൂഖ്)ഈ പൊന്നോമനയെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകായിരുന്നു.ഉടൻ തന്നെ കുഞ്ഞിന്റെ അമ്മ ആശുപത്രിയി എത്തിച്ചിരുന്നു .കുട്ടിയുടെ തലച്ചോറിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു.എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.രണ്ടുവര്‍ഷം മുമ്പാണ് കുശാല്‍നഗര്‍ സ്വദേശി ഒമര്‍ രേഷ്മാ ഭാനുവിനെ വിവാഹം കഴിച്ചത്. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്.ഒമര്‍ മദ്യപിച്ച് തന്നെയും കുഞ്ഞിനെയും പതിവായി മര്‍ദിച്ചിരുന്നതായി രേഷ്മ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.