ആരുഷിവധം: മാതാവിന് ജാമ്യമില്ലാ വാറണ്ട്

single-img
11 April 2012

ആരുഷി വധവുമായി  ബന്ധപ്പെട്ട് കോടതിയില്‍ വിചാരണയ്ക്ക്    ഹാജരാകാത്തതിനെ  തുടര്‍ന്ന് ആരുഷിയുടെ അമ്മ നൂപൂര്‍ തല്‍വാറിനെ  സി.ബി.ഐ കോടതി ജാമ്യമില്ലാ അറസ്റ്റു  വാറണ്ട്  പുറപ്പെടുവിച്ചു. ആരുഷിയുടെ  പിതാവ് ഇന്ന്  കോടതിയില്‍ ഹാജരായി.

മുംബൈയിലെ സമ്പന്നരായ ദന്തഡോക്ടര്‍മാരായ രജേഷ് തല്‍വാറിന്റെയും  നൂപുറിന്റെയും ഏകമകളായ  ആരുഷി 2008  മെയ്‌
16ന് രാവിലെ കിടപ്പുമുറിയില്‍  കൊല്ലപ്പെട്ടത്. ഹേമരാജ് എന്ന ജോലിക്കാരനെ  സംശയിച്ചെങ്കിലും  അടുത്ത ദിവസം അദ്ദേഹത്തിന്റെ മൃതദേഹം  രാജേഷിന്റെ ഫ് ളാറ്റില്‍ കണ്ടെത്തിയിരുന്നു.  ഈ രണ്ട് കൊലപാതകവും നടന്നത് ഒരുദിവസവും ഒരേ രീതിയിലുമാണെന്ന്  അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.