ഇന്ത്യയില്‍ കഴിയുന്ന 21 പാക് തടവുകാരെ കുറിച്ച് സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി

single-img
10 April 2012

ഇന്ത്യന്‍ ജയിലില്‍ കാലാവധി കഴിഞ്ഞ് തടവില്‍ കഴിയുന്ന  മാനസികാസ്വാസ്ഥ്യം ഉള്ള പാക്കിസ്ഥാന്‍ പൗരന്‍മാരെ വിട്ടയാക്കത്തതിനെ  കുറിച്ച്  സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി. പാക്കിസ്ഥാന്‍ പൗരന്‍മാര്‍  ജയിലില്‍  അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് സുപീംകോടതിയുടെ  നിരീക്ഷണത്തില്‍ കൊണ്ടുവന്നത്  ജസ്റ്റിസ് ആര്‍.എം ലോദ്ധയാണ്.

ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന 21 പാക് തടവുകാരില്‍  അഞ്ച് തടവുകാര്‍ ശ്രവണ വൈകല്യം ബാധിച്ചവരും 16 പേര്‍ക്ക്  മാനസികാസ്വാസ്ഥ്യം ഉള്ളവരുമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍  വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും  ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഇത്തരം തടവുക്കാരെ വിട്ടയ്ക്കാത്തതിനെ കുറിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളില്‍  വിശദീകരണം  നല്‍കണമെന്നും  കോടതി ഉത്തരവിട്ടു.