കൂടംകുളം: ശ്രീലങ്കയ്ക്കെതിരെ കരുണാനിധി.

single-img
10 April 2012

ചെന്നൈ:കൂടംകുളം പദ്ദതിയുമായി ബന്ധപ്പെട്ട  ശ്രീലങ്കയുടെ  പരാതിക്കെതിരെ ഡിഎംകെ നേതാവ്‌ എം.കരുണാനിധി. കൂടംകുളം ഇന്നലെ ആരംഭിച്ച പദ്ധതിയല്ല, വർഷങ്ങളായി  നിലനില്‍ക്കുന്നതാണ്‌. ഇപ്പോള്‍ ശ്രീലങ്ക ഉയര്‍ത്തുന്ന സംശയം അടിസ്‌ഥാന രഹിതമാണെന്ന് കരുണാനിധി പറഞ്ഞു.ഊർജ്ജരംഗത്ത്  എന്തു തീരുമാനങ്ങൾ എടുത്താലും അത് നടപ്പിലാക്കൻ ഇന്ത്യക്ക്  കഴിയുമെന്നും അദ്ദേഹം പറഞ്ഞു.കൂടംകുളത്തിനെതിരെ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി(ഐഎഇഎ) യ്‌ക്ക് പരാതി നല്‍കുമെന്ന ശ്രീലങ്കന്‍ മന്ത്രിയുടെ പ്രസ്‌താവനയാണ്‌ കരുണാനിധിയുടെ വിമര്‍ശനത്തിനു കാരണം.                                                                                                                                                                                                                                                                                                                                      രാജ്യത്തെ ഏറ്റവും വലിയ ആണവ നിലയമായ കൂടംകുളം നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്  കടന്നുകൊണ്ടിരിക്കുകയാണ്‌. ആദ്യഘട്ടമെന്ന നിലയില്‍ രണ്ട്‌ റിയാക്‌ടറുകളില്‍ നിന്ന്‌ വൈദ്യുതി ഉത്‌പാദനം രണ്ടു മാസത്തിനകമുണ്ടാകും. കൂടംകുളം സ്‌ഥിതി ചെയ്യുന്നത്‌ തമി.നാട്ടിലാണെങ്കിലുംശ്രീലങ്കയിലെ വടക്കുപടിഞ്ഞാറന്‍ തീരദേശ നഗരമായ മന്നാറില്‍ നിന്നും 250 കീലോമീറ്റര്‍ അകലെയാണ്.