ഷാര്‍ജയില്‍ മൂന്നുകുഞ്ഞുങ്ങളെ ഉപേക്ഷക്കപ്പെട്ട നിലയില്‍ കണ്ടെത്തി

single-img
10 April 2012

ഷാര്‍ജയില്‍  മൂന്നു സ്ഥലങ്ങളില്‍  നിന്നും മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.  അല്‍ഖ്വാസിമി ആശുപത്രിയില്‍ ആണ്  ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നു കുഞ്ഞുങ്ങളെയും വൈദ്യ പരിശോധനയ്ക്ക് വിധേയമായി.

ഷാര്‍ജയിലെ പള്ളി പരിസരത്തു നിന്നും  അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിനേയും  ഒരു വില്ലയ്ക്കടുത്ത് വെച്ച് ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനേയും പാര്‍ക്കില്‍ വച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനേയും ആണ് കിട്ടിയത്.  ഈ കുട്ടികളെ ആര് ഉപേക്ഷിച്ചു  എന്തിന് ഉപേക്ഷിച്ചു എന്നുള്ള വിവരം ലഭിച്ചിട്ടില്ല.  പോലീസ് അന്വേഷണം ആരംഭിച്ചു.

മൂന്നുകുഞ്ഞുങ്ങളെയും  വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.രണ്ട് കുഞ്ഞുങ്ങളെ ഒരു അനാഥമന്ദിരത്തിലേക്കുമാറ്റി. മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ  കൂടുതല്‍  വൈദ്യ പരിശോധനയ്ക്ക്  ശേഷം മാത്രമേ  അനാഥാലയത്തിലേയ്ക്കു മാറ്റുകയുള്ളു.