പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി

single-img
10 April 2012

ഒന്നരദിവസം നീണ്ടുനിന്ന ദേശീയ നേതാക്കളുടെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍  സി.പി.ഐ  സംസ്ഥാന  സെക്രട്ടറിയായി  മുന്‍ എം.പിയും സി.പി.ഐ  ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ പന്ന്യന്‍ രവീന്ദ്രനെ തിരഞ്ഞെടുത്തു. അസിസ്റ്റന്റ്  സെക്രട്ടറിമാരായി കൊല്ലം ജില്ലാ സെക്രട്ടറി പ്രകാശ് ബാബുവും  സി.എന്‍ ചന്ദ്രനേയും തിരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ മുതല്‍  എം.എന്‍ സ്മാരകത്തില്‍    മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ്  ഈ തീരുമാനം.

സി.ദിവാകരനെ സെക്രട്ടറിയാക്കണമെന്നാണ്  പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകരന്‍ റെഡ്ഡിയുടെ   സാന്നിധ്യത്തില്‍ തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയും  കാനം  രാജേന്ദ്രനെ  സെക്രട്ടറിയാക്കണമെന്ന് ഉറച്ചനിലപാടെടുക്കുകയും  തുടര്‍ന്ന് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി  കേന്ദ്ര നേതൃത്വം പന്ന്യന്‍ രവീന്ദ്രനെ  തിരഞ്ഞെടുക്കുകയും ആയിരുന്നു. വെളിയം ഭാര്‍ഗവന്‍ഉള്‍പ്പടെയുള്ള ഒമ്പതംഗ സെക്രട്ടറിയേയും  31 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവിനേയും  തെരഞ്ഞെടുത്തു. ഇതില്‍ അഞ്ച് പുതുമുഖങ്ങള്‍ ഉണ്ട്.

ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍  നടപ്പാക്കുമെന്നും സി.കെ ചന്ദ്രപ്പന്‍ തുടങ്ങിവച്ച കാര്യങ്ങള്‍  പൂര്‍ത്തീകരിക്കുന്നതിനു മുന്‍ഗണന  നല്‍കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍  പറഞ്ഞു.