മുസ്ലീംലീഗിന് അഞ്ചാംമന്ത്രി സ്ഥാനം ഇല്ല: മുഖ്യമന്ത്രി

single-img
10 April 2012

മുസ്സീംലീഗിന് അഞ്ചാംമന്ത്രി സ്ഥാനം  അനുവദിക്കുകയില്ലെന്നും  സ്പീക്കര്‍ സ്ഥാനം നല്‍കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളെ  അറിയിച്ചു.  എന്നാല്‍ തീരുമാനം രണ്ട് ദിവസത്തിനകം എന്നാണ്  പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ കുഞ്ഞാലിക്കുട്ടിയുമായിനടന്ന  കൂടിക്കാഴ്ചയിലാണ്  ഈ തീരുമാനം അറിയിച്ചത്. മന്ത്രി കെ.സി ജോസഫും  കെ.സുധാകരനും  എം.പിയും  പങ്കെടുത്തിരുന്നു.

സ്പീക്കര്‍ സ്ഥാനത്തുനിന്നും ജി.കാര്‍ത്തികേയനെ മാറ്റി  മുസ്ലീം ലീഗില്‍ നിന്നും  ഒരാളെ  സ്പീക്കറാക്കുവാനുമുള്ള നീക്കങ്ങള്‍  നടക്കുന്നുണ്ട്.  സ്പീക്കര്‍ സ്ഥാനം ഒഴിയുന്ന ജി.കാര്‍ത്തികേയനെ  മന്ത്രിസഭയില്‍ കൊണ്ടുവരും  എന്നാല്‍ പാര്‍ട്ടി ആവിശ്യപ്പെട്ടാല്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കുമെന്നും  എന്നാല്‍ മന്ത്രിസഭയില്‍  വരാതെ എം.എല്‍.എ  ആയി തുടരുമെന്നുമാണ്  കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കാര്‍ത്തികേയന്‍  അറിയിച്ചത്.

ഇന്ന് രമേശ് ചെന്നിത്തല  സോണിയഗാന്ധിയുമായി അഞ്ചാം മന്ത്രി പ്രശ്‌നം ചര്‍ച്ചചെയ്യും. ഈപ്രശ്‌നത്തിന്റെ  അന്തിമതീരുമാനത്തില്‍  നിരാശപ്പെടേണ്ടിവരുകയില്ലായെന്നാണ് ഇന്നലെ സോണിയഗാന്ധിയുമായി  കൂടിക്കാഴ്ച നടത്തിയ ഇ.അഹമ്മദ്  പറഞ്ഞത്.

ഇന്ന് മൂന്നുമണിക്ക് മൂസ്ലീംലീഗ് അടിയന്തര സെക്രട്ടറിയോഗം പണക്കാട്  ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി  ആദ്യമായാണ് ലീഗ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്.