സീതയ്ക്ക് ശേഷം ദ്രൗപതിയാവാന്‍ നയന്‍സ് ഒരുങ്ങുന്നു

single-img
10 April 2012

ശ്രീരാമരാജ്യത്തില്‍ സീതയായി തിളങ്ങിയ നയന്‍സ് ദ്രൗപതിയാവാന്‍ ഒരുങ്ങുന്നു. ഈ ചിത്രത്തില്‍ ശ്രീരാമനായി വേഷമിട്ട തെലുങ്കിലെ സൂപ്പര്‍താരം ബാലകൃഷ്ണ തന്നെയാണ്  നയന്‍സിനെ  പാഞ്ചാലിയാവുന്നതിന് ടോളിവുഡിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.  സീതയായി തിളങ്ങിയ നയന്‍സ്  പ്രേക്ഷകരുടേയും  നിരൂപകരുടെയും പ്രശംസ ഒരു പോലെ നേടിയിരുന്നു.വിമാനാപകടത്തില്‍ കൊല്ലപ്പെട്ട  നടി സൗന്ദര്യയെ നായികയായി ഈ സിനിമ ചെയ്യുവാന്‍ ബാലകൃഷ്‌ണന്‍ ആലോചിരുന്നു.

 

ഔദ്യോഗിക അറിയിപ്പെന്നും ലഭിച്ചില്ലെങ്കിലും സീതയ്ക്ക്‌ശേഷം   ദ്രൗപതിയായി വേഷമിടാന്‍  നയന്‍താര ഒരുങ്ങുകയാണ് എന്നതാണ് ടോളിവുഡിന്റെ സംസാരം.