അഞ്ചാംമന്ത്രി സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ക്ക് ഹൈദരാലി തങ്ങളെ ചുമലപ്പെടുത്തി

single-img
10 April 2012

ലീഗിന്റെ അഞ്ചാംമന്ത്രി സംബന്ധിച്ച അന്തിമ തീരുമാനത്തിന് മുസ്ലീംലീഗ് സംസ്ഥാന  പ്രസിഡന്റ്  ഹൈദരലി  തങ്ങളെ  ചുതലപ്പെടുത്തി.  ഇന്ന് ചേര്‍ന്ന അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിലാണ്  ഇതു സംബന്ധിച്ച  തീരുമാനം എടുത്തത്.

അഞ്ചാം മന്ത്രിസ്ഥാനമില്ലെന്ന്  തങ്ങളെ ആരും അറിയിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച്  പുറത്തുവന്ന വാര്‍ത്തകര്‍ തെറ്റാണെന്നും  കുഞ്ഞാലിക്കുട്ടി പറഞ്ഞു.  അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍  തങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍   കെ.പി.സി.സി  പ്രസിഡന്റ് രമേശ് െചന്നിത്തലയുടെ  ഹരിപ്പാട്ടെ വസതിയിലേയ്ക്ക്  മാര്‍ച്ച് നടത്തി.