ഉടുമലപേട്ടയില്‍ ജീപ്പ് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു

single-img
10 April 2012

കൊടൈക്കനാലിലേയ്ക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന  യാത്രാസംഘം   സഞ്ചരിച്ച  ജീപ്പ്  നിയന്ത്രണം വിട്ടു മറിഞ്ഞു മൂന്നുമലയാളികള്‍ മരിക്കുകയും 8പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ നാലിന് ഉണ്ടായ അപകടത്തില്‍  റിട്ട.അധ്യാപികയായ  കണ്ണൂര്‍ കൂത്തുപറമ്പ് ചന്ദ്രകാന്തം വീട്ടില്‍ രുഗ്മിണി (70), മകന്‍ മനോജ്കുമാര്‍ (48), മകളുടെ മകന്‍ സിബിന്‍രാജ് (24) എന്നിവരാണ്  മരിച്ചത്.  ഉടുമലപേട്ട വൈദ്യുതി ശ്മശാന നഗറിന് സമീപം  ജീപ്പ് നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് മറിയുകയും മൂന്ന്‌പേര്‍ തല്‍ക്ഷണം  മരിക്കുകയും ചെയ്തു. പരിക്കേറ്റവരെ കോയമ്പത്തൂര്‍,  ഉടുമലപേട്ട, പൊള്ളാച്ചി , കോയമ്പത്തൂര്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ്  പ്രാഥമിക നിഗമനം. ഡ്രൈവറെ  ഉടുമല പോലീസ് കസ്റ്റഡിയില്‍ എടുത്തു.