വിഎസിനെ മന:പൂര്‍വം ഒഴിവാക്കി എന്നത്‌ കള്ളപ്രചാരണം : പ്രകാശ്‌ കാരാട്ട്‌

single-img
10 April 2012

പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനെ സി.പി.എം പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ മന:പൂര്‍വം ഒഴിവാക്കി എന്നത്‌ കള്ളപ്രചാരണമാണെന്ന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. പോളിറ്റ്‌ ബ്യൂറോയില്‍ ചെറുപ്പക്കാര്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കാനാണ്‌ പാര്‍ട്ടി തീരുമാനം.

വി.എസിനെ പിബിയില്‍ തിരിച്ചെടുക്കാത്തതിന്‌ അച്ചടക്കലംഘനമോ വിഭാഗീയതയോ കാരണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ വി.എസ്‌  നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും പാര്‍ട്ടിയിലും കേരള രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ നേതൃത്വം തുടരുമെന്നും കാരാട്ട്‌ പറഞ്ഞു.