ഇന്ത്യൻ സേനയിൽ ആയുധ ക്ഷാമമില്ല:ആന്റണി

single-img
10 April 2012

ഇന്ത്യൻ സേനയ്ക്ക് ആയുധങ്ങൾ കുറവുണ്ടെന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് കേന്ദ്ര പ്രധിരോധ മന്ത്രി എ കെ ആന്റണി.ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സേന  ഒരുക്കമാണെന്നും    വേണ്ടിവന്നാൽ രാജ്യം  യുദ്ധത്തിനു വരെ തയ്യാറാണെന്നും വ്യോമസേനയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു.സേനയ്ക്ക് ആയുധക്ഷാമം വരാറുണ്ട് എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇപ്പോൾ സേനയുടെ ആയുധങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. സൈന്യത്തിന്റെ ആവശ്യങ്ങൾ നൂറു ശതമാനവും നിറവേറ്റാനാവില്ലെന്നും എന്നാല്‍ ഇപ്പോള്‍ ആയുധങ്ങള്‍ക്ക്‌ ക്ഷാമമില്ലെന്നും ആന്റണി പറഞ്ഞു.എപ്പോഴും സൈന്യമൊന്നാകെ മുന്നിരയിൽ ഉണ്ടാകില്ല.പലയിടങ്ങളിലായി സേന വ്യാപിച്ചു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരസേനയില്‍ ആയുധക്ഷാമം ഉണ്ടെന്ന്‌ കാണിച്ച്‌ സേനാമേധാവി ജനറല്‍ വി കെ സിംഗ്‌ പ്രധാനമന്ത്രിക്ക്‌ അയച്ച കത്ത്‌ ചോര്‍ന്നതോടെയാണ്‌ ഇത്‌ സംബന്ധിച്ച ആശങ്കയുയര്‍ന്നത്‌.