പിതാവിന്റെ ക്രൂര പീഡനം:ബാലിക ഗുരുതരാവസ്ഥയിൽ

single-img
10 April 2012

ബംഗളൂരു: പിതാവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഗുരുതരാവസ്ഥയില്‍.  അഫ്രീന്‍ എന്ന കുട്ടിയെയാണ്‌ ബംഗലൂരുവിലെ വാണി വിലാസ്‌ ഗവ.ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്‌. പെൺകുട്ടിയാണെന്ന ഒറ്റ കാരണത്താൽ  നേഹയെ ഉപദ്രവിച്ച   പിതാവ്‌ ഫാറൂക്കിനെ(22) പോലീസ്‌ അറസ്‌റ്റു ചെയ്‌തു  .കുറ്റ സമ്മതം നടത്തിയ   ഇയാളെ  ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. ജനിച്ചതു മുതൽ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു എന്നു കുഞ്ഞിന്റെ അമ്മ രേഷ്മാബാനു പറഞ്ഞു. ചുവരിനടിക്കുകയും സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും ചെയ്തിരുന്നതായി രേഷ്മ പറഞ്ഞു. കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കവേ കഴുത്തിന്റെ സ്ഥാനം തെറ്റിയിട്ടുണ്ട്. തലയണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചതിനാല്‍ കുട്ടിക്കിപ്പോള്‍ അപസ്മാരവും ഛര്‍ദിയുമുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ടും ഫാറൂഖിന്റെയും കുടുംബന്ധത്തിന്റെയും ഭാഗത്തുനിന്ന് തനിക്ക് നിരന്തര പീഡനം ഏല്‍ക്കേണ്ടിവന്നതായും അവര്‍ പറഞ്ഞു. പീഡനത്തില്‍ അഫ്രീന്റെ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും 48 മണിക്കൂറിനുശേഷമേ  കാര്യത്തില്‍ കൂടുതലെന്തെങ്കിലും പറയാന്‍ കഴിയൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.