എന്റിക്കാ ലെക്സി:കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ്

single-img
10 April 2012

ന്യൂഡൽഹി:ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ ഉൾപ്പെട്ട കപ്പൽ എന്റിക്കലെക്സി വിട്ടുകിട്ടണമെന്ന ഹർജിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.കപ്പല്‍ പിടിച്ചിട്ടിരിക്കുന്ന നടപടി അന്യായമാണെന്നും ഇതുവഴി കമ്പനിക്ക്‌ ഇതനികം 200 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും ഉടമകള്‍ക്കു വേണ്ടി വാദിച്ച അഡ്വ.കെ.കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചു. കപ്പല്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട മജിസ്‌ട്രറ്റ്‌ കോടതിയിലാണ്‌ വിട്ടയയ്‌ക്കുന്നതു സംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന്‌ സുപ്രീം കോടതി വിലയിരുത്തി. കേസ്‌ 20ന്‌ വീണ്ടും പരിഗണിക്കും.കപ്പല്‍ വിട്ടുനല്‍കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.