പെൺകുഞ്ഞിനോടെന്തിനീ ക്രൂരത

single-img
10 April 2012

ഭോപ്പാൽ: മകനാകാത്തതിൽ  പ്രസവിച്ച രണ്ടാം നാൾ മകളെ നിക്കോട്ടിൻ കൊടുത്തു കൊന്ന  കേസിൽ  പിതാവിനെ (നരേന്ദ്ര റാണ) പോലീസ്  അറസ്റ്റ്  ചെയ്തു.മധ്യപ്രദേശിലെ ഗ്വാളിയോര്‍ നഗരത്തിലാണു സംഭവം. ഫീഡിങ് ബോട്ടിലില്‍ നിക്കോട്ടിന്‍ വിഷം നിറച്ചാണു രണ്ടു ദിവസം പ്രായമുളള മകളെ പിതാവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്റ്റോബര്‍ 17നാണ് നരേന്ദ്ര റാണ- അനിത ദമ്പതികള്‍ക്കു പെണ്‍കുഞ്ഞു ജനിച്ചത്. അതിനു ശേഷം ഭര്‍ത്താവ് നിരാശനായിരുന്നെന്ന് അനിത പൊലീസില്‍ മൊഴി നല്‍കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണു കുട്ടി നിക്കോട്ടിന്‍ ഉളളില്‍ ചെന്നാണു മരിച്ചതെന്നു തെളിഞ്ഞത്.തുടർന്ന് നടത്തിയ  അന്വേഷണത്തിലാണ്  റാണയെ അറസ്റ്റ് ചെയ്തത്.ആണ്‍കുഞ്ഞിനെ ലഭിക്കാത്തതിലുളള നിരാശയാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.