ബിജെപി എംഎൽഎ യുടെ കൊലപാതകം: രൂപം പഥക്കിനു ജീവപര്യന്തം

single-img
10 April 2012

പട്ന:ബീഹാറിൽ ബിജെപി എംഎൽഎ രാജ്കിഷോർ കേസരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സുകൂൾ ടീച്ചർ രൂപം പഥക്കിനു ജീവപര്യന്തം തടവ്.പ്രത്യേക സിബിഐ കോടതി ജഡ്ജി ബി.എന്‍. സിങ്ങാണു കേസ് പരിഗണിച്ചത്. 2007ല്‍ രാജ്‌കിഷോര്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന ആരോപിച്ച്‌ രൂപം 2010 ജൂണില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രാജ്‌കിഷോര്‍ ഇത്‌ നിഷേധിച്ചു. തെളിവുകൾ ഇല്ലാത്തതിനാൽ  കേസ് തെളിയിക്കാനും ഇവർക്കായിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തിൽ 2011 ജനുവരി നാലിന്‌ രാജ്‌കിഷോറിന്റെ വീട്ടിലെത്തിയ രൂപം അടുക്കളയില്‍ നിന്ന്‌ കറിക്കത്തി തട്ടിയെടുത്ത്‌ ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ ഉടന്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.