ബിഗ് ബിക്ക് വേദന; ഇന്ന് ആശുപത്രിയില്‍ സ്‌കാനിംഗിന് വിധേയനായേക്കും

single-img
10 April 2012

ബോളിവുഡ് താരം അമിതാഫ്ബച്ചന്  വയറില്‍ വീണ്ടും  അസഹനീയമായ വേദന. ഈ വര്‍ഷം ഫെബ്രുവരി11ന്   ശസ്ത്രക്രിയക്ക് വിധേയനായ ബിഗ് ബി ഇന്നലെ രാത്രി  അസഹനീയമായ വേദനയുണ്ടായി എന്ന് ബ്ലോഗില്‍  എഴുതിയത്. ഇന്നലെ  രാത്രിയിലുണ്ടായ  അസഹനീയമായ വേദനകാരണം തനിക്ക് ഇരിക്കാനോ  കിടക്കാനോ കഴിഞ്ഞില്ല.  വേദനാസംഹാരികള്‍ കഴിച്ചാണ്  രാത്രി കഴിച്ചു കൂട്ടിയത്. അദ്ദേഹം ബ്ലോഗില്‍ രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന്  മുംബയിലെ  സെവന്‍ഹില്‍ ആശുപത്രിയില്‍  ഇന്ന്  അദ്ദേഹം സ്‌കാനിംഗിന് വിധേയനായേക്കും.

കൂലി എന്ന ചിത്രത്തില്‍ 1982ല്‍ അഭിനയിക്കുമ്പോഴാണ്  അമിതാഭിന്  വയറില്‍ പരിക്കേറ്റത്. വേദന അഹനീയമായതോടെ ഈ വര്‍ഷം  ഫെബ്രുവരിയില്‍  ശസ്ത്രക്രിയക്ക് വിധേയനായി.