അഫ്ഗാനിൽ കാർബോംബ് ആക്രമണം

single-img
10 April 2012

കാബൂൾ:അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്കു  പരുക്കേറ്റു ഹെരാത് നഗരത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ഇറാന്‍ തീവ്രവാദികള്‍ക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായി യുഎസ്.ഒരു സര്‍ക്കാര്‍ ഓഫീസ് ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. ഉദ്യോഗസ്ഥരെ കാണാനായി ഓഫീസിന് മുന്നില്‍ ക്യൂ നിന്നവരാണ് അപകടത്തില്‍പെട്ടത്.