യുവരാജ് സിംഗ് ഇന്ത്യയില്‍ തിരിച്ചെത്തി

single-img
9 April 2012

അര്‍ബുദരോഗബാധയെ തുടര്‍ന്ന് യു.എസില്‍ ചികിത്സയിലായിരുന്ന  ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ചികിത്സ പൂര്‍ത്തിയാക്കി  ഇന്ത്യയില്‍ ഇന്ന്  മടങ്ങിയെത്തി.  ഇന്ദിരാഗാന്ധി രാജ്യാന്തര  വിമാനത്താളവത്തില്‍  രാവിലെ പത്തുമണിയോടെയാണ്  യുവരാജ് ഡോക്ടര്‍ക്കൊപ്പം എത്തിയത്.  അമ്മ ശബ്‌നവും മറ്റ് ബന്ധുക്കള്‍ക്കൊപ്പവും നിരവധി ആരാധകര്‍  യുവരാജ് സിംഗിനെ  സ്വീകരിക്കാന്‍  വിമാനത്താവളത്തിലെത്തി.

ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് യു.എസ് ബോസ്റ്റണില്‍  കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍  നിന്ന്  കഴിഞ്ഞ മാസം 18 ഡിസ്ചാര്‍ജ്ജായ യുവരാജ് സിംഗ്  ലണ്ടനിലെ  ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. യുവ രാജിനെ അനില്‍കുംബ്ലെയും സച്ചിനുമടക്കം നിരവധിപേര്‍  ലണ്ടനില്‍  കണാനെത്തിയിരുന്നു.