ഉമ്മന്‍ചാണ്ടി നടന്‍ ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു

single-img
9 April 2012

വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  നടന്‍ ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  സന്ദര്‍ശിച്ചു.  വയനാട് യാത്രക്കിടെയാണ്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മിംസ് ആശുപത്രിയിലെത്തിയത്.

ജഗതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു. വ്യാഴാഴ്ച പ്രത്യേക വിമാനമാര്‍ഗ്ഗം വഴി  അദ്ദേഹത്തെ വെല്ലൂരിലെ ക്രിസ്ത്യന്‍ ആശുപത്രില്‍ കൊണ്ടു പോകും.