കേന്ദ്രകമ്മിറ്റിയില്‍ വിഎസിന് പ്രത്യേക പരിഗണന നല്‍കുന്നു: പ്രകാശ് കാരാട്ട്

single-img
9 April 2012

പി.ബിയില്‍ നിന്നും  വിഎസിനെ ഒഴിവാക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും  കേന്ദ്രകമ്മിറ്റിയില്‍  വി.എസിന് പ്രത്യേക  പരിഗണന  നല്‍കുകയാണ് ഉണ്ടായതെന്നും  സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി  പ്രകാശ് കാരാട്ട്.   കൂടുതല്‍ പുതുമുഖങ്ങളെ  പി.ബിയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിച്ചത്. കൂടാതെ പ്രായാധിക്യമുള്ളവരെ  കേന്ദ്ര കമ്മിറ്റിയില്‍ നിന്നും  ഒഴിവാക്കാന്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍ വി.എസിന്  പ്രത്യേക  പരിഗണന നല്‍കി കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തുകയാണ് ഉണ്ടായതെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.