എം.എ ബേബി പി.ബിയിലും കെ.കെ ശൈലജടീച്ചര്‍ കേന്ദ്ര കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു

single-img
9 April 2012

കേന്ദ്രകമ്മറ്റിഅംഗവും  മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ  എം.എ ബേബിയെ  സി.പി.എം പോളിറ്റ് ബ്യൂറോയിലേയ്തിരഞ്ഞെടുത്തു.   സി.പി.എം സംസ്ഥാനകമ്മിറ്റി  അംഗവും  ജനാധിപത്യ മഹിളാ അസോസിയേഷന്‍  സംസ്ഥാന പ്രസിഡന്റുമായ  കെ.കെ ശൈലജടീച്ചറെ  കേന്ദ്ര കമ്മിറ്റയിലേയ് തിരഞ്ഞെടുത്തു. അതോടൊപ്പം പി.ബിയില്‍ ഉള്‍പ്പടാതെ പോയ  വി.എസ് അച്യാതനന്ദന്‍ കേന്ദ്ര കമ്മിറ്റിയില്‍ അംഗമായി തുടരും. പ്രായപരിധി കണക്കിലെടുത്താണ് വി.എസിനെ പോളിറ്റ് ബ്യൂറോയില്‍ എടുക്കാത്തത്.