വിജിലന്‍സ് ജഡ്ജി പി.കെ ഹനീഫയെ സ്ഥലം മാറ്റി

single-img
9 April 2012

വിജിലന്‍സ് ജഡ്ജി പി.കെ ഹനീഫയെ  സ്ഥലം മാറ്റി. പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെ  കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട  തിരുവനന്തപുരം  വിജിലന്‍സ് ജഡ്ജിയായ ഇദ്ദേഹത്തെ
മഞ്ചേരി ജില്ലാകോടതി പ്രിന്‍സിപ്പല്‍  ജഡ്ജിയായാണ്  സ്ഥലമാറ്റം കിട്ടിയിരിക്കുന്നത്.

ഒരുവര്‍ഷം മുമ്പാണ് ഹനീഫയെ വിജിലന്‍സ് ജഡ്ജിയായി നിയമിച്ചത്. മൂന്ന് വര്‍ഷത്തിലൊരിക്കന്‍ ഒരിക്കല്‍ മാത്രമാണ് ജഡ്ജി മാരെ സാധാരണ സ്ഥലം   മറ്റാറുള്ളതെങ്കിലും  ഫനീഫയുടെ  കാര്യത്തില്‍ ഇത് ലംഘിക്കപ്പെട്ടു.   പാമോയില്‍ കേസിലെ  ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ പറ്റി ഉത്തരവിട്ടതിന് ശേഷം  പി.കെ ഹനീഫ പിന്നീട് കേസ് പരിഗണിക്കുന്നതില്‍ നിന്ന്  പിന്മാറുകയായിരുന്നു.  ഈ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പേരില്‍  വ്യക്തിപരമായ  ആക്രമണം  നേരിടേണ്ടി വന്നതിനാലാണ്  പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ തുര്‍ടന്ന് പാമോയില്‍ കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേയ്ക്ക്  മാറ്റി.