ലീഗിന് അഞ്ചാം മന്ത്രിസ്ഥാനമില്ലെന്ന് ഹൈക്കമാന്‍ഡ്

single-img
9 April 2012

ലീഗിന്  അഞ്ചാംമന്ത്രി സ്ഥാനം നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം.  മന്ത്രിസ്ഥാ
നത്തിനുപകരം  എന്ത് സ്ഥാനം നല്‍കണമെന്ന കാര്യത്തില്‍  തീരുമാനമായിട്ടില്ല.  ഹൈക്കമാന്‍ഡ് തീരുമാനം  ലീഗിനെ അറിയിക്കാന്‍  അഹമ്മദ്  പട്ടേല്, മധുസൂദനന്‍ മിസ്ത്രി, ഗുലാം നബി ആസാദ്  എന്നിവരെ  ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്പീക്കര്‍ സ്ഥാനം ലീഗിന് നല്‍കി  ജി.കാര്‍ത്തികേയനെ  മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് ഹൈക്കമാന്റ്  നടത്തുന്നത്.  രണ്ട് ദിവസത്തിനകം യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.  ഇന്ന്  വൈകുന്നേരം രമേശ് ചെന്നിത്തല  ദുബൈയില്‍ നിന്ന് ദല്‍ഹിയിലേയ്ക്ക് മടങ്ങും.  ദല്‍ഹിയില്‍ എത്തിയശേഷം  ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

അഞ്ചാം മന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും  ഭീഷണിപ്പെടുത്തിക്കൊണ്ട് ലീഗിനെ പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടന്നും  ഇ.ടി മുഹമ്മദ്  ബഷീര്‍ പറഞ്ഞു.