കാസർകോട് സ്വദേശിയെ ദുബായിൽ നിന്നും കാണാതായതായി പരാതി.

single-img
9 April 2012

ദുബായ്:ദുബായിൽ ഇലക്ട്രോണിക്  സ്ഥാപനം  നടത്തുന്ന   കാസര്‍കോട് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കാസര്‍കോട് ബേര്‍ക്ക ജര്‍മന്‍ ഹൗസിലെ മുഹമ്മദ് തഹ്‌സീറി (28)നെയാണ് മാര്‍ച്ച് 25 മുതല്‍ കാണാതായത്. ഇയാളുടെ കാറും കാണാതായിട്ടുണ്ട്.പുതിയ സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട്  വലിയൊരു തുകയും ഇയാളുടെ കൈവശം ഉണ്ടായിരുന്നതായി പറയുന്നു.അബുദാബിയില്‍ താമസിച്ച് ദുബായില്‍ വന്നു പോകുകയായിരുന്ന തഹ്‌സീര്‍ 25നു വൈകിട്ടാണ് അവസാനമായി വിളിച്ചതെന്നു പിതാവ് അബ്ദുല്‍ ഖാദര്‍, പിതൃസഹോദരന്‍ അഹമ്മദ്, ബന്ധു അമീര്‍ എന്നിവര്‍ പറയുന്നു . 24നു വൈകിട്ടാണ് തഹ്സീർ  ദുബായിലെത്തിയത്. എട്ടരയോടെ ഖിസൈസില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നു വളരെ സന്തോഷത്തോടെയാണ് ഫോണില്‍ സംസാരിച്ചത്. അരമണിക്കൂറിനുശേഷം ഇവര്‍ തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ ഓഫ് ആയിരുന്നു. ഇതിനിടെ അനുജന്റെ ഫോണിലേക്ക് തഹ്‌സീര്‍ രണ്ടുതവണ വിളിച്ചിരുന്നെങ്കിലും അനുജൻ  ടോയ്‌ലറ്റില്‍ ആയിരുന്നതിനാല്‍ എടുക്കാന്‍ കഴിഞ്ഞില്ല. മിസ്ഡ് കോള്‍ കണ്ട് ഇയാള്‍ തിരികെ വിളിച്ചെങ്കിലും ഫോണ്‍ ഓഫ് ആയിരുന്നു. തഹ്‌സീറിനെ ആരോ വിളിച്ചിരുന്നുവെന്നും ഹിന്ദിയിലും മലയാളത്തിലും അവരോട് തിരിച്ചു സംസാരിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.അതിനിശേഷം പുറത്തേക്കു പോയ തഹ്‌സീറിനെക്കുറിച്ച് ഇതുവരെയും  യാതൊരു വിവരവുമില്ല.                                                                                                                                         അബുദാബിയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തുന്ന പിതാവിനൊപ്പമാണ് അവിവാഹിതനായ തഹ്‌സീര്‍ താമസിച്ചിരുന്നത്. ഇന്ത്യന്‍ എംബസിയിലും കേന്ദ്രമന്ത്രിമാര്‍ക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു മറുപടിയും ലഭിച്ചില്ലെന്നും ഇവര്‍ പരാതിപ്പെട്ടു. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കേണ്ട നമ്പർ: 050 5321160.