കെ.കെ ശൈലജ സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍

single-img
9 April 2012

ജനാതിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ ശൈലജ സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍. 89 അംഗ കേന്ദ്ര കമ്മിറ്റിയില്‍ രണ്ട്‌ സ്ഥാനങ്ങള്‍ ഒഴിച്ചിട്ടു. 13 പേര്‍ പുതുമുഖങ്ങളാണ്‌.

കേന്ദ്ര കമ്മിറ്റിയില്‍ അംഗമാകുന്ന കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ വനിതയാണ്‌ കെ.കെ ശൈലജ. പി.കെ ശ്രീമതി, എം.സി ജോസഫൈന്‍ എന്നിവരാണ്‌ മറ്റു വനിതാ അംഗങ്ങള്‍. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ശൈലജ രണ്ടുതവണ നിയമസഭ അംഗമായിട്ടുണ്ട്‌. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ പരാജയപ്പെട്ടിരുന്നു.