ഇന്റർനാഷണൽ ഫാഷൻ വീക്കിനു തുടക്കമായി

single-img
9 April 2012

കൊച്ചി: കിങ്ഫിഷര്‍ അള്‍ട്രാ കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ ഫാഷന്‍ വീക്കിന് തുടക്കമായി. വില്ലിങ്ടണ്‍ ഐലന്റിലെ കാസിനോ ഹോട്ടലിലാണ് ഫാ‍ഷന്‍ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്. ഫാഷന്‍ വീക്കിന്റെ ബ്രാന്റ് അംബാസഡര്‍  മുന്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പ് പാര്‍വ്വതി ഓമനക്കുട്ടനാണ്  .പ്രശസ്ത  കേരള  ഡിസൈനർ ഹരി ആനന്തിന്റെ ഷോയോടെയാണ്  രണ്ടാം ദിവസത്തിനു തിരശീലയുയർന്നത്.ഇപ്പോഴത്തെ ട്രെൻഡിനും പഴമയ്ക്കും ഊന്നൽ നൽകി കൊണ്ട്  ക്ലാസിക് വസ്ത്ര രംഗത്ത്  കൂടുതൽ ശ്രദ്ദേ യനായ   ഹരി ആനന്ത്  തന്നെയായിരുന്നു രണ്ടാം ദിവസത്തെ മുഖ്യാകർഷണം.ശ്രീലങ്കന്‍ ഫാഷന്‍ ഡിസൈനറായ പ്രഭാത് സമരസൂര്യയുടെ “ഫ്രോസണ്‍ ലോട്ടസ്“ വസ്ത്രശേഖരത്തിനു  മികവ് നൽകിയത്  മിസ് ശ്രീലങ്ക ചാന്ദി പെരേരയുടെ റാമ്പിലെ പ്രകടനമാണ്.  റിയാസ് ഗഞ്ചി, അര്‍ച്ചന കൊച്ചാര്‍,നീതു ലുല്ല, ഗീഹാന്‍ എതിരവീര, ദര്‍ശനിക ഏകനായകെ, ജൂലി വര്‍ഗീസ് തുടങ്ങിയ ഫാഷന്‍ ഡിസനര്‍മാരെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി അമ്പതോളം മോഡലുകളാണ് കൊച്ചിയിലെ നാലു ദിവസം നീളുന്ന ഫാഷന്‍ ലോകത്തിലേയ്ക്ക്  എത്തിയിട്ടുള്ളത്.