ഇന്ന് ഒറ്റപ്പാലത്ത് ഹര്‍ത്താല്‍

single-img
9 April 2012

ശ്രീകൃഷ്ണപുരം പൂക്കോട്ടുകാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു  മരിച്ച സംഭവത്തില്‍  ഒറ്റപ്പാലം താലൂക്കില്‍ സി.പി.എം ഹര്‍ത്താല്‍. രാവിലെ  ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.

പരേതനായ വാസുദേവന്റെ മകന്‍ വിനീഷാ(24) ണു കൊല്ലപ്പെട്ടത്.  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ വിനീഷിനിനെ ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് ആലംകുളത്തുവച്ചാണ് കൊലപ്പെടുത്തിയത്. ഇന്നു ഗള്‍ഫിലേയ്ക്കു പോകുന്നതിനാവശ്യമായ   സാധനങ്ങള്‍ വാങ്ങാനായി സുഹൃത്തുമൊത്ത്‌  ബൈക്കില്‍ കടയില്‍ പോയി  മടങ്ങവേയാണ്  മറ്റൊരു ബൈക്കിലെത്തിയ  മൂന്നംഗ സംഘം  വിനീഷിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. വയറിനും കൈയ്ക്കും മാരകമായി വെട്ടേറ്റ വിനീഷ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  സുഹൃത്തായ ശ്രീകാന്തിനും വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ഇയാള്‍ ആശുപത്രിയില്‍ ആണ്. ആക്രമണത്തിനു പിന്നില്‍  ആര്‍.എസ്.എസ്  പ്രവര്‍ത്തകരാണെന്ന്  ഡി.വൈ.എഫ്.ഐ ആരോപിച്ചു.