സർദാരി ഡൽഹിയിലെത്തി

single-img
8 April 2012

പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ഡൽഹിയിലെത്തി.ഡൽഹി പാലം എയർപ്പോട്ടിലാണ് അദേഹം വിമാനമിറങ്ങിയത്. പ്രധാനമന്ത്രി മൻ മോഹൻ സിംഗുമായി സർദാരി കൂടിക്കാഴ്ച നടത്തുകയാണ്.മുക്കാൽ മണിക്കൂറോളം ചർച്ച നീണ്ട് നിൽക്കും. ഉച്ച വിരുന്നിന് ശേഷം അജ്മീർ ദർഗ സന്ദർശനത്തിനായി അദേഹം യാത്ര തിരിക്കും.സർദാരിക്കൊപ്പം മകനും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി അധ്യക്ഷനുമായ ബിലാവൽ ഭൂട്ടോ സർദാരിയും മറ്റു ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.

.