അഞ്ചാം മന്ത്രി : തീരുമാനം ചൊവ്വാഴ്ചയോടെയെന്ന് ചെന്നിത്തല

single-img
8 April 2012

അഞ്ചാം മന്ത്രി പ്രശ്നം ചൊവ്വാഴ്ചയോടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല.ലീഗിന്റെ ആവശ്യം സാമുദായികമായി കാണാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട അദേഹം അവരുടേത് രാഷ്ട്രീയമായ ആവശ്യമാണെന്ന് കൂട്ടിച്ചേർത്തു.ഈ പ്രശ്നം സംബന്ധിച്ച പ്രസ്താവന താൻ തിരുവനന്തപുരത്തെത്തിയ ശേഷം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.കൂടാതെ കെപിസിസി പുനസംഘടനയും ഉടൻ തന്നെ ഉണ്ടാകുമെന്ന് അദേഹം അറിയിച്ചു.