വെള്ളിത്തിരയില്‍ മടങ്ങിയെത്തുന്ന മംമ്ത പ്രതിഫലം ഉയര്‍ത്തി

single-img
8 April 2012

വിവാഹശേഷം അഭിനയരംഗത്തേയ്ക്ക് മംമ്ത മോഹന്‍ദാസ് തിരിച്ചു വരുന്നു.’മൈ ബോസ് ‘എന്ന ദിലീപ് ചിത്രത്തിലൂടെയാണ് മംമ്ത വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നത്. ഈ തിരിച്ചു വരവില്‍ പ്രതിഫലം ഉയര്‍ത്തിയതായി സിനിമാ രംഗത്ത് പറയപ്പെടുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മൈ ബോസ്’ എന്ന ചിത്രത്തില്‍ 15 ലക്ഷം രൂപയാണ്  മംമ്ത വാങ്ങിയത്.

കുട്ടനാട്ടില്‍ നിന്നുള്ള ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ദിലീപും  ദിലീപിന്റെ  ബോസായി മംമ്തയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.  നാട്ടിന്‍പുറ സംസ്‌ക്കാരവും  പാശ്ചാ
ത്യ സംസ്‌ക്കാരവും തമ്മിലുള്ള സംഘട്ടനത്തിന്റെ കഥ പറയുന്ന ഈ പ്രണയചിത്രത്തില്‍ അധികഭാഗവും  മുംബയില്‍ ഷൂട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.