മാലാവില്‍ ജോയ്‌സ് ബാന്‍ഡ ആദ്യ വനിതാ പ്രസിഡന്റ്

single-img
8 April 2012

തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മാലാവിലെ  ആദ്യ  വനിതാ  പ്രസിഡന്റായി  ജോയ്‌സ്  ബാന്‍ഡയെ  തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം പ്രസിഡന്റായ  ബിങ്കു മുത്താരിക അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു വൈസ് പ്രസിഡന്റായ ജോയ്‌സിനെ  തിരഞ്ഞെടുത്തത്.  അധികാരകൈമാറ്റ പ്രശ്‌നത്തിനെ തുടര്‍ന്ന് രണ്ട് ദിവസമായി  അദ്ദേഹത്തിന്റെ മരണം വിവരം  മറച്ചുവച്ചിരിക്കുകയായിരുന്നു.

അര്‍ബുദബാദയെ തുടര്‍ന്ന്  ചികിത്സയിലായിരുന്ന മുത്താരിക വ്യാഴാഴ്ച ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഇവിടുത്തെ നിയമ പ്രകാരം പ്രസിഡന്റ് മരിച്ചാല്‍ വൈസ് പ്രസിഡന്റ്ായിരിക്കും  അടുത്ത പ്രസിഡന്റ് സ്ഥാനം.  ജോയ്‌സിന് അധികാരം ലഭിക്കുന്നത്  തടയുന്നതിന് വേണ്ടി ഭരണ കക്ഷിനേതൃത്വങ്ങള്‍ നടത്തിയ ശ്രമങ്ങളാണ്  മരണ വിവരം പുറത്തറിയിക്കാന്‍  വൈകിയത്.