മാധവൻ നായരുടെ നടപടി വിശ്വാസ വഞ്ചന : കേന്ദ്രം

single-img
8 April 2012

ഐഎസ്ആർഒ മുൻ ചെയർമാൻ ജി.മാധവൻ നായർ വിശ്വാസ വഞ്ചന കാട്ടിയെന്ന് കേന്ദ്രം.വിവാദമായ ആൻട്രിക്സ്‌‌ ‌- ദേവാസുമായി ബന്ധപ്പെട്ടാണ് മാധവൻ നായരുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നടപടിയുണ്ടായതെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് (സി എ ടി) സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ സർക്കാർ പറഞ്ഞു.

ഈ പ്രശ്നത്തിന്റെ പേരിൽ വി എസ് എസിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സി എ ടിയ്ക്ക് മാധവൻ നായർ നൽകിയ ഹർജിയിന്മേൽ ആണ് ഇപ്പോൾ സർക്കാർ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.രാജ്യതാല്പര്യത്തിന് വിരുദ്ധമായാണ് മാധവൻ നായർ കരാറിലേർപ്പെട്ടെതെന്നും കരാറിന് മുൻപ് ധന,പ്രതിരോധ മന്ത്രാലയങ്ങളുമായി കൂടിയാലോചന നടത്താതിരുന്നത് തെറ്റാണെന്നും സർക്കാർ പറയുന്നു.വി എസ് എസിൽ മാധവൻ നായരുടേത് കരാർ നിയമനമാണെന്നും അതിനാൽ അദേഹത്തിന്റെ ഹർജി തള്ളണമെന്നും ആവശ്യപ്പെടുന്നുണ്ട്.