ഇന്ന് ഈസ്റ്റര്‍

single-img
8 April 2012

പ്രത്യാശയുടെ  സന്ദേശവുമായി  ലോകമെമ്പാടുമുള്ള  ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍  ആഘോഷിക്കുന്നു. യേശുക്രിസ്തുവിന്റെ  പുനരുത്ഥാനത്തിന്റെ  ഓര്‍മ്മ കൊണ്ടാടുന്ന ഈ ദിവസം ലോകത്തിലെ ഭൂരിഭാഗം  ക്രിസ്തുമത വിശ്വാസികളും പുണ്യദിനമായി ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വിവിധ ദേവാലയങ്ങളില്‍  പാതിരാകാര്‍ബാന നടന്നു.

മനുഷ്യവര്‍ഗത്തിന്റെ പാപപരിഹാരത്തിനായി  സ്വയംബലിയായി സമര്‍പ്പിച്ച ദൈവപുത്രന്‍ തിരുവെഴുത്തുകളും ദൈവീകവാഗ്ദാനങ്ങളും നിറവേറ്റി വീണ്ടും ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണിത്.

കൊച്ചി സെന്റ് മേരീസ് ബെസലിക്കയില്‍ നടന്ന  പാതിരാ  കുര്‍ബാനയില്‍  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലേഞ്ചേരി  മുഖ്യകാര്‍മികത്വം  വഹിച്ചു.  തുടര്‍ന്ന് അദ്ദേഹം ഈസ്റ്റര്‍  സന്ദേശം നല്‍കി. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന  ചടങ്ങില്‍  ലത്തീന്‍ കത്തോലിക്ക  ആര്‍ച്ച് ബിഷപ്പ്  സൂസൈപാക്യം  മുഖ്യകാര്‍മിത്വം വഹിച്ചു.  പതിനായിരക്കണക്കിനു  വിശ്വാസികളാണു  പാതിരാ കുര്‍ബാനയില്‍  പങ്കെടുത്തത്.