സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ നാളെ തിരഞ്ഞെടുക്കും

single-img
8 April 2012

സി.പി.ഐ യുടെ സംസ്ഥാന സെക്രട്ടറിയെ തിങ്കളാഴ്ച തിരഞ്ഞെടുക്കും.സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെത്തുടർന്നാണ് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്.തലസ്ഥാനത്ത് നാളെ നടക്കുന്ന സംസ്ഥാന കൌൺസിൽ യോഗത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് ദേശീയ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി അറിയിച്ചു.പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ദേശീയ തലത്തിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദേഹം പറഞ്ഞു.കാനം രാജേന്ദ്രൻ,സി.ദിവാകരൻ എന്നിവരാണ് പുതിയ സെക്രട്ടറിക്കുള്ള സാധ്യതാ പട്ടികയിലുള്ളത്.