മുള ഉപയോഗിച്ച് ഇനി സൈക്കിളും

single-img
8 April 2012

മുള ഉപയോഗിച്ച് സൈക്കിള്‍  നിര്‍മ്മിച്ചിരിക്കുകയാണ് മണിപ്പുരികള്‍.പരിസ്ഥിതി  അവബോധം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടുകൂടി  മണിപ്പൂര്‍ ബാംബു മിഷനും, ദസൗത്ത്  ഏഷ്യ ബാംബു ഫൗണ്ടേഷനും സംയോജിച്ച് മണിപ്പൂര്‍ സൈക്കിള്‍ ക്ലബാണ് ഈ മുള സൈക്കിള്‍  പുറത്തിറക്കിയിരിക്കുന്നത്. മുളകൊണ്ട് സൈക്കിള്‍  നിര്‍മ്മിക്കണമെന്ന് സൈക്കിള്‍ ക്ലബ്  പറഞ്ഞപ്പോള്‍ തനിക്ക് ആവേഷമായി എന്നും  ഘാന, സാംബിയപോലുള്ള   ആഫ്രിക്കന്‍ രാജ്യസന്ദര്‍ശനത്തിനിടെ  മുള കൊണ്ടുണ്ടാക്കിയ സൈക്കിള്‍ നിര്‍മിക്കുന്നതിന്റെ  ആശയം മനസില്‍ വന്നുവെന്നും  അത് തന്നെ  പ്രചോദിപ്പിച്ചു എന്നും എസ്.എ.ബി.എഫ് സ്ഥാപകന്‍ കാമേഷ്  സലാം പറയുന്നു.

ട്രാഫിക്കില്‍ നിന്നും, വായുമലിനീകരണത്തില്‍ നിന്നും രക്ഷനേടാന്‍ സൈക്കിള്‍  ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കാരിതര സ്ഥാപനമാണ്  മണിപ്പൂര്‍ സൈക്കിള്‍ ക്ലബ്.  പരിസ്ഥിതി പ്രവര്‍ത്തകര്‍  ചേര്‍ന്ന്  സ്ഥാപിച്ച  സംഘടനയാണ് ഇത്.