കോൺഗ്രസിന്റെ നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവി പഠിക്കാൻ ആന്റണി കമ്മിറ്റി

single-img
8 April 2012

വിവിധ സംസ്ഥാനങ്ങളിൽ അടുത്തിടെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് നേരിട്ട തിരിച്ചടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ കമ്മിറ്റി.ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്,കേന്ദ്ര ഊർജ്ജ മന്ത്രി സുശീൽ കുമാർ ഷിൻഡെ എന്നിവരാണ് മറ്റംഗങ്ങൾ.തോൽവിയൂടെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തി ഏപ്രിൽ അവസാനത്തോടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും.അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കാനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഉത്തർപ്രദേശ്,പഞ്ചാബ്,ഗോവ എന്നീ സംസ്ഥാനങ്ങളിലെ അപ്രതീക്ഷിത തോൽവിയാണ് പാർട്ടി നേതൃത്വത്തിന് തന്നെ നാണക്കേടുണ്ടാക്കിയത്.ഉത്തർപ്രദേശിലെ തോൽ വിയെക്കുറിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി പ്രത്യേകമായി വിലയിരുത്തൽ നടത്തുന്നുണ്ട്.

.